
പാലക്കാട് : കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസില്‍ പരാതി. വാളയാറിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയര്‍മാനും, പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റുമായ സുമേഷ് അച്യുതനാണ് പാലക്കാട് എസ്.പിക്ക് പരാതി നല്‍കിയത്.
വാളയാറിലെ സഹോദരിമാരുടെ രക്ഷിതാക്കളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാല്‍ കേന്ദ്ര മന്ത്രി വി.മുരളീധരന്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം.മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.
Post Your Comments