മലപ്പുറം : വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിൽ പരാതി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് എടക്കര പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. സമൂമാധ്യമങ്ങളില്‍ അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്നും അതെല്ലാം നീക്കം ചെയ്യണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
Also read : പാർലമെന്റിൽ രമ്യ ഹരിദാസ് എംപിക്ക് നേരെ കയ്യേറ്റ ശ്രമം : എം.പിമാരെ പുറത്താക്കി
Congress leader Rahul Gandhi in Lok Sabha: I wanted to ask a question in the House but it doesn't make any sense to ask a question right now as democracy has been murdered in #Maharashtra. pic.twitter.com/eZUCONJfop
— ANI (@ANI) November 25, 2019
അതേസമയം ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളിൽ,നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ലോക്സഭയിൽ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരമൊരു വാർത്ത ഇപ്പോൾ പുറത്ത് വന്നത്. ഒരു ചോദ്യം സഭയിൽ ഉന്നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇനി ചോദ്യങ്ങൾ ചോദിക്കുന്നതിൽ യാതൊരു അർഥവുമില്ലെന്നും, മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുകയാണെന്നും ചോദ്യോത്തര വേളയിൽ രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഒക്ടോബർ മുപ്പതിനാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത്. രാഹുലിന്‍റെ ഈ വിദേശ യാത്ര വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Post Your Comments