ചെവിക്കുള്ളില്‍ വെള്ളം കയറിയാല്‍ തല കുലുക്കുകയെന്നത് സാധാരണയായി നമ്മള്‍ ചെയ്തുവരുന്ന ഒരു കാര്യമാണ്. എന്നാല്‍, തല കുലുക്കുന്നത് ഒരു ചെറിയ കാര്യമാണെങ്കിലും ആ തല കുലുക്കല്‍ തലയ്ക്ക് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇയര്‍ കനാലിലെത്തുന്ന വെള്ളം അണുബാധയ്ക്കും തലച്ചോറിന്റെ കേടുപാടുകള്‍ക്കും കാരണമായേക്കുമെന്നാണ് കണ്ടെത്തല്‍.
ചെവിയില്‍ കുടുങ്ങിയ വെള്ളം പുറത്തേക്ക് കളയാന്‍ തല കുലുക്കുന്നത് ചെറിയ കുട്ടികളില്‍ തലച്ചോര്‍ തകരാറിന് കാരണമായേക്കാമെന്ന് കോര്‍ണല്‍ സര്‍വകലാശാല, യു എസിലെ വിര്‍ജിനിയ ടെക് എന്നിവിടങ്ങളിലെ ഗവേഷകര്‍ വെളിപ്പെടുത്തി.
ഇയര്‍ കനാലില്‍ കുടുങ്ങിയ വെള്ളം എത്രയും പെട്ടെന്ന് പുറത്തെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലാണ് തങ്ങളുടെ ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കോര്‍ണല്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജ ഗവേഷകനും എഴുത്തുകാരനുമായ അനുജ് ബസ്‌കോട്ട പറഞ്ഞു.
Post Your Comments