Latest NewsIndia

മഹാരാഷ്ട്രയില്‍ അരങ്ങേറുന്നത് രാഷ്ട്രീയ നേതാക്കളുടെ കൂറുമാറ്റവും അവരെ തിരിച്ചു പിടിക്കാനുള്ള മറ്റു നേതാക്കളുടെ ഗുണ്ടായിസവും

അജിത് പവാറിനെ പിന്തുണച്ച എന്‍സിപി എംഎല്‍എയെ ശിവസേനാ നേതാക്കള്‍ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു.

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പു സംബന്ധിച്ച തീരുമാനം സുപ്രീം കോടതി ചൊവ്വാഴചത്തേക്ക് മാറ്റിയതോടെ എംഎല്‍എമാരെ തട്ടിക്കൊണ്ടു പോകലും തടവിൽ പാർപ്പിക്കലുമാണ് നടക്കുന്നത്. മഹാരാഷ്ട്രയിൽ നടക്കുന്നത് തനി ഗുണ്ടായിസമാണെന്നാണ് ബിജെപി വൃത്തങ്ങളുടെ ആരോപണം. അജിത് പവാറിനെ പിന്തുണച്ച എന്‍സിപി എംഎല്‍എയെ ശിവസേനാ നേതാക്കള്‍ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. ഡല്‍ഹിയിലേക്ക് പോകാനുള്ള നീക്കം തടഞ്ഞ് അദ്ദേഹത്തെ എന്‍സിപി എംഎല്‍എമാരെ താമസിപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റി.

രാഷ്ട്രീയ നേതാക്കളുടെ കൂറുമാറ്റവും അവരെ തിരിച്ചു പിടിക്കാനുള്ള മറ്റു നേതാക്കളുടെ ഗുണ്ടായിസവുമാണ് മഹാരാഷ്ട്രയില്‍ അരങ്ങേറുന്നത്.അജിത് പവാറിന്റെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചതിനെതിരെ കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും ഞായറാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു മൂന്നുപാര്‍ട്ടികളും ആവശ്യപ്പെട്ടത്.

സോണിയ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് രണ്ട് വനിതാ എംപിമാര്‍ എത്തി മാര്‍ഷലുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തി: കേരളത്തിലെ എംപിമാർക്കെതിരെ മുരളീധരൻ

എന്നാല്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ വേണോ വേണ്ടയോ എന്ന വിഷയം പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. 288 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്. അതെ സമയം ഭരണഘടനാ ദിനത്തോടനുബന്ധിച്ച്‌ നാളെ നടക്കാനിരിക്കുന്ന പാര്‍ലമെന്റിലെ ഇരുസഭകളുടേയും പ്രത്യേക സിറ്റിങ് ബഹിഷ്‌കരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. മഹാരാഷ്ട്ര വിഷയത്തില്‍ ലോക്‌സഭയിലുണ്ടായ പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button