ന്യൂ ഡൽഹി : മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ലോക്സഭയിൽ രൂക്ഷമായി വിമർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ഒരു ചോദ്യം സഭയിൽ ഉന്നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇനി ചോദ്യങ്ങൾ ചോദിക്കുന്നതിൽ യാതൊരു അർഥവുമില്ലെന്നും, മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുകയാണെന്നും ചോദ്യോത്തര വേളയിൽ രാഹുൽ ഗാന്ധി പ്രതികരിച്ചു.
Congress leader Rahul Gandhi in Lok Sabha: I wanted to ask a question in the House but it doesn't make any sense to ask a question right now as democracy has been murdered in #Maharashtra. pic.twitter.com/eZUCONJfop
— ANI (@ANI) November 25, 2019
മഹാരാഷ്ട്ര വിഷയത്തിൽ ഇന്ന് വൻ പ്രതിഷേധമാണ് പ്രതിപക്ഷം ഇരു സഭകളിലും നടത്തിയത്. കോൺഗ്രസും മുസ്ലീം ലീഗും ത്രിണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. പാര്‍ലമെന്‍റിനു പുറത്ത് സോണിയാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്നാണ് ഇവര്‍ സഭകളിലേക്കെത്തി പ്രതിഷേധിച്ചത്. നേരത്തെ കോണ്‍ഗ്രസ് വിഷയത്തില്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ലോക്സഭ ഉച്ചവരെ പിരിഞ്ഞിരുന്നു.
ഇതിനിടെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം പി രമ്യ ഹരിദാസിനു നേരെ കയ്യേറ്റ ശ്രമമുണ്ടായി. ലോക്സഭയിലെ പുരുഷ മാർഷൽമാർ ബലം പ്രയോഗിച്ച് പിടിച്ച്മാറ്റി. തമിഴ് നാടിൽ നിന്നുള്ള കോൺഗ്രസ് എംപി ജ്യോതിമണിക്ക് നേരെയും കയ്യേറ്റമുണ്ടായി. രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി. സമാധാനപരമായാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പ്ലക്കാഡുകളും ബാനറുകളും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ സ്പീക്കര്‍ അത് പിടിച്ച് വാങ്ങാൻ സെക്യൂരിറ്റി ജീനക്കാരെ നിയോഗിക്കുകയായിരുന്നു. വനിതാ എംപിമാരാണെന്ന പരിഗണന പോലും കിട്ടിയില്ലെന്നും, പാര്‍ലമെന്‍റിനകത്ത് പോലും സേഫ് അല്ലെങ്കില്‍ വേറെവിടെയാണ് അതുണ്ടാകുകയെന്ന് സംഭവത്തെ കുറിച്ച് രമ്യ ഹരിദാസ് പ്രതികരിച്ചു.
അതേസമയം ഹൈബി ഈഡനെയും, ടി എൻ പ്രതാപനെയും ഒരു ദിവസത്തേക്ക് പുറത്താക്കി. ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനര്‍ ലോക്സഭയിൽ ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് സ്പീക്കറുടെ നടപടി. നടുത്തളത്തിൽ ഇറങ്ങി ബാനറും പ്ലക്കാഡുമായി പ്രതിഷേധിച്ച സഭാ അംഗങ്ങളെ പിന്തിരിപ്പിക്കാൻ മാര്‍ഷൽമാരെ നിയോഗിച്ചത് സംഘർഷത്തിന് കാരണമായി. ടിഎൻ പ്രതാപനും ഹൈബി ഈഡനും സംഘര്‍ഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
Post Your Comments