ന്യൂ ഡൽഹി : മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപെട്ട് പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യസഭയിലും ലോക്സഭയിലും മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പാര്‍ലമെന്‍റിനു പുറത്ത് സോണിയാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധിച്ചത്. തുടര്‍ന്നാണ് ഇവര്‍ സഭകളിലേക്കെത്തി പ്രതിഷേധം തുടങ്ങിയത്. നേരത്തെ കോണ്‍ഗ്രസ് വിഷയത്തില്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ലോക്സഭ ഉച്ചവരെ പിരിഞ്ഞു. മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
Delhi: Congress Interim President Sonia Gandhi leads party's protest in Parliament premises over Maharashtra government formation issue. pic.twitter.com/B98L3uHqq0
— ANI (@ANI) November 25, 2019
ശിവസേന-എൻസിപി-കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ രണ്ടു ദിവസം നീണ്ടു നിന്ന വാദം പൂർത്തിയായി. വിശ്വാസ വോട്ടെടുപ്പിൽ നാളെ 10:30യ്ക്ക് സുപ്രീം കോടതി വിധി പറയും. ഇരുപത്തിനാലോ നാൽപ്പത്തെട്ടോ മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് വേണം, മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണം, വിശ്വാസ വോട്ടെടുപ്പ് നടപടികൾ എല്ലാവര്‍ക്കും കാണുന്ന വിധത്തിൽ സുതാര്യമാക്കണമെന്നു സേന എൻസിപി കോൺഗ്രസ് സഖ്യം ആവശ്യപ്പെട്ടപ്പോൾ രണ്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
ഗവർണർ ഭരണഘടനാപരമായാണ് പ്രവർത്തിച്ചത്. വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന് തീരുമാനിക്കാൻ ഗവര്‍ണര്‍ക്ക് അവകാശമുണ്ട്. ഹര്‍ജിയുടെ അടിസ്ഥാനത്തിൽ ഒരു ഇടക്കാല ഉത്തരവും നൽകാൻ കോടതിക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്. 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തിയതിന്‍റെ ചരിത്രം ഉണ്ടെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവര്‍ത്തിച്ചു. ഗവര്‍ണര്‍ക്ക് മുന്നിലല്ല നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Post Your Comments