മുംബൈ : ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ മഹാരാഷ്ട്രിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും ചുമതലയേറ്റു. ഇന്ന് രാവിലെ ഓഫീസിലെത്തിയാണ് ഇരുവരും തങ്ങളുടെ ചുമതലയേറ്റെടുത്തത്. ശനിയാഴ്ച മുഖ്യമന്ത്രിയായി ഫഡ്നാവിസും, ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള ആദ്യ പ്രവർത്തിദിവസമായതിനാലാണ് ഇരുവരും ഇന്ന് ഓഫീസിലെത്തിയത്. ശേഷം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി യശ്വന്ത് റാവു ചവാന്റെ ഛായാചിത്രത്തിൽ ഇവർ പുഷ്പാർച്ചന നടത്തി.
Mumbai: Maharashtra CM Devendra Fadnavis and Deputy CM Ajit Pawar pay tribute to former Maharashtra Chief Minister Yashwantrao Balwantrao Chavan on his death anniversary, at Vidhan Bhawan pic.twitter.com/pWvdAmlHgk
— ANI (@ANI) November 25, 2019
ഫഡ്നാവിസിന്റെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞക്കെതിരെയും ഗവര്‍ണറുടെ നടപടികള്‍ക്കെതിരെയും ത്രികക്ഷി സഖ്യം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. വിശ്വാസ വോട്ടെടുപ്പിൽ നാളെ 10:30യ്ക്ക് സുപ്രീം കോടതി വിധി പറയും. ഇരുപത്തിനാലോ നാൽപ്പത്തെട്ടോ മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് വേണം, മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണം, വിശ്വാസ വോട്ടെടുപ്പ് നടപടികൾ എല്ലാവര്‍ക്കും കാണുന്ന വിധത്തിൽ സുതാര്യമാക്കണമെന്നു സേന എൻസിപി കോൺഗ്രസ് സഖ്യം ആവശ്യപ്പെട്ടപ്പോൾ രണ്ടാഴ്ചത്തെ സമയം വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
Also read : മഹാരാഷ്ട്ര ബിജെപി സർക്കാർ: ഇന്നലെ രാത്രി വൈകി ദേവേന്ദ്ര ഫഡ്നവിസും, അജിത് പവാറും ചർച്ച നടത്തി
മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപെട്ട് പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. രാജ്യസഭയിലും ലോക്സഭയിലും മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പാര്‍ലമെന്‍റിനു പുറത്ത് സോണിയാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധിച്ചത്. തുടര്‍ന്നാണ് ഇവര്‍ സഭകളിലേക്കെത്തി പ്രതിഷേധം തുടങ്ങിയത്. നേരത്തെ കോണ്‍ഗ്രസ് വിഷയത്തില്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ലോക്സഭ ഉച്ചവരെ പിരിഞ്ഞിരുന്നു.
Post Your Comments