Latest NewsNewsInternational

ഇന്ധന വിലയ്ക്കെതിരായ പ്രതിഷേധം : പ്രതിഷേധക്കാരെ നേരിട്ട് ഇറാന്‍ സൈന്യം

 

ടെഹ്‌റാന്‍ : ഇന്ധന വിലയ്‌ക്കെതിരായ പ്രതിഷേധം രൂക്ഷമായതോടെ പ്രതിഷേധക്കാരെ നേരിട്ട് ഇറാന്‍ സൈന്യം. വര്‍ധിച്ച ഇന്ധന വിലയ്ക്കെതിരായി ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ട് ഇറാനിയന്‍ റെവലൂഷന്‍ ഗാര്‍ഡ് മേധാവി. പ്രക്ഷോഭകര്‍ അമേരിക്കക്കും സൗദി അറേബ്യക്കും ഇസ്രയേലിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് സൈനിക മേധാവിയായ റീയര്‍ അഡ്മിറല്‍ അലി ഫദാവി പറയുന്നത്. ആയിരത്തിലേറെ പ്രക്ഷോഭകരെ അറസ്റ്റു ചെയ്തതായി റോയിട്ടേര്‍സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ധന വിലവര്‍ധനവിനെതിരെയും സബ്സിഡികള്‍ നിര്‍ത്തലാക്കിയതിലും പ്രതിഷേധിച്ച് തുടങ്ങിയ പ്രക്ഷോഭത്തില്‍ 106 പേര്‍ സുരക്ഷാസൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് ആനംസ്റ്റി ഇന്റര്‍ നാഷണലിന്റെ റിപ്പോര്‍ട്ടു വന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെ ഇറാന്‍ തള്ളിക്കളയുകയാണുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button