Latest NewsHealth & Fitness

തടി കുറയ്ക്കണോ? ഉലുവ സഹായിക്കും

തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉലുവ. ഇത് പല രീതിയില്‍ ഉപയോഗിച്ചു തടി കുറയ്ക്കാന്‍ സാധിയ്ക്കും. ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ കുതിര്‍ക്കുക. രാവിലെ ഈ വെള്ളം കുടിയ്ക്കാം, ഉലുവ ചവച്ചരച്ചു കഴിയ്ക്കുകയും ചെയ്യാം.

വെറുംവയറ്റില്‍ അടുപ്പിച്ചു കഴിയ്ക്കുക. മൂന്നുനാലു സ്പൂണ്‍ ഉലുവ കുതിര്‍ത്തി വെള്ളമൂറ്റി തുണിയില്‍ പൊതിഞ്ഞോ മറ്റോ മുളപ്പിയ്ക്കുക. ചിലപ്പോള്‍ മുളയ്ക്കാന്‍ രണ്ടു മൂന്നു ദിവസം വേണ്ടി വരും. ഇത് വെറുംവയറ്റില്‍ കഴിയ്ക്കാം. ഉലുവ പൊടിയ്ക്കുക. ഇത് വെള്ളത്തില്‍ തിളപ്പിയ്ക്കുക. അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കാം. ഉലുവച്ചായ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.

ഉലുവ കുതിര്‍ത്തോ അല്ലാതെയോ വെള്ളം ചേര്‍ത്തരയ്ക്കുക. ഇത് നല്ല പേസ്റ്റായിക്കഴിയുമ്പോള്‍ പാനില്‍ വെള്ളം തിളപ്പിച്ച് ഈ പേസ്റ്റ് ഇതില്‍ ചേര്‍ത്തിളക്കുക. അല്‍നേരം കഴിയുമ്പോള്‍ വാങ്ങി വയ്ക്കണം. ഇത് മൂന്നു മണിക്കൂര്‍ വച്ച ശേഷം ഊറ്റിയെടുത്ത് ഇതില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കണം. ദിവസവും രാവിലെ ഇതു വെറുംവയറ്റില്‍ കുടിയ്ക്കാം.

ഉലുവ വറുത്തു പൊടിയ്ക്കുക. ഇത് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിച്ച് വെറുംവയറ്റില്‍ രാവിലെ കുടിയ്ക്കാം. ഉലുവ കുതിര്‍ത്തോ അല്ലാതെയോ വെള്ളം ചേര്‍ത്തരയ്ക്കുക. ഇത് നല്ല പേസ്റ്റായിക്കഴിയുമ്പോള്‍ പാനില്‍ വെള്ളം തിളപ്പിച്ച് ഈ പേസ്റ്റ് ഇതില്‍ ചേര്‍ത്തിളക്കുക. അല്‍നേരം കഴിയുമ്പോള്‍ വാങ്ങി വയ്ക്കണം.

ഇത് മൂന്നു മണിക്കൂര്‍ വച്ച ശേഷം ഊറ്റിയെടുത്ത് ഇതില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കണം. ദിവസവും രാവിലെ ഇതു വെറുംവയറ്റില്‍ കുടിയ്ക്കാം. ഭക്ഷണസാധനങ്ങളില്‍ ഉലുവ ചേര്‍ത്തു കഴിയ്ക്കാം. ഉലുവയും ശര്‍ക്കരയും അരച്ചു ചേര്‍ത്തു കഴിയ്ക്കാം. ഇതെല്ലാം തടി കുറയാന്‍ സഹായിക്കുന്ന വഴികളാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button