ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവും തിരക്കിട്ട ചര്‍ച്ചകളുമായി മുന്നണികളും പാര്‍ട്ടികളും സജീവമാകുമ്പോള്‍ രാഹുല്‍ ഗാന്ധി എവിടെ എന്ന ചോദ്യമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഭാവി പ്രധാനമന്ത്രി എന്ന് കോണ്‍ഗ്രസുകാര്‍ നാഴികകയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന വയനാട് എംപി രാഹുല്‍ ഗാന്ധിയെ പറ്റി കഴിഞ്ഞ ഒരു മാസക്കാലത്തോളമായി യാതൊരു വിവരവുമില്ല.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ പാര്‍ട്ടിയൊരുങ്ങപ്പോഴായിരുന്നു മുന്നില്‍ നിന്ന് നയിക്കേണ്ട രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഒക്ടോബര്‍ 28 നാണ് രാഹുല്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടത്. പിന്നീടിങ്ങോട്ടു ഇടക്കിടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നതല്ലാതെ അദ്ദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ല.അതിനിടെ രാഹുല്‍ ഇപ്പോള്‍ എവിടെയാണെന്ന ചോദ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൂഗിളിനെയാണ് സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയാളുകളാണ് ഈ ചോദ്യം ഉന്നയിച്ചതെന്ന് സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിളിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാഹുലിനെ കാണാതെ ഭക്ഷണം കഴിക്കാതായ രാഹുലിന്റെ വളര്‍ത്തുനായയായ ‘പിഡി’യെ പ്രത്യേക വാഹനത്തില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ എത്തിച്ചുവെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം വന്നിരുന്നു.എന്നാല്‍ രാഹുല്‍ ധ്യാനം ചെയ്യാന്‍ പോയതാണെന്ന വാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തി. എന്നാല്‍ എവിടേക്കാണ് പോയതെന്ന് പറയാന്‍ നേതാക്കള്‍ തയ്യാറായില്ല.
എല്ലാകാലത്തും ഇതുപോലെ ധ്യാനം ചെയ്യുന്നതിനായി രാഹുല്‍ വിദേശത്തേക്ക് പോകാറുണ്ടെന്നും ഇപ്പോള്‍ അവിടെയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല രാഹുല്‍ പോയതിന് അടുത്ത ദിവസം തന്നെ പ്രതികരിച്ചിരുന്നു.
Post Your Comments