പുതുക്കാട്: മൊബൈല്‍ ആപ്പ് വഴി അയച്ച പണം അക്കൗണ്ടിലെത്താത്തതിന് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച യുവാവിന് നഷ്ടമായത് 35,500 രൂപ. വരാക്കര വട്ടണാത്ര സ്വദേശി മഞ്ഞളി ഡിക്ലസിനാണ് പണം നഷ്ടമായത്. മൊബൈല്‍ ആപ്പ് വഴി ഡിക്ലസിന്റെ തന്നെ തന്റെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് 8,000 രൂപ അയച്ചു. ഇത് അക്കൗണ്ടില്‍ എത്താതിരുന്നതോടെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച നമ്പറുകളില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. പിന്നീട് ആ നമ്പറില്‍ നിന്ന് യുവാവിനെ തിരിച്ചു കോള്‍ വന്നു. പ്രശ്നം പറഞ്ഞതോടെ ഒരു ലിങ്ക് അയച്ചു കൊടുത്തു. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡിക്ലസ് ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തതോടെ ആപ്പുമായി ബന്ധിപ്പിച്ചിരുന്ന 2 ബാങ്ക് അക്കൗണ്ടുകളിലെയും പണം നഷ്ടമാവുകയായിരുന്നു. നെറ്റില്‍നിന്ന് ലഭിച്ച നമ്പറുകള്‍ തട്ടിപ്പുകാരുടെ നമ്പറുകളായിരുന്നുവെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി.
Post Your Comments