കൊച്ചി: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും ജനാധിപത്യപരമായി രൂപീകരിച്ച സര്‍ക്കാരാണിതെന്നും അദ്ദേഹം പറയുകയുണ്ടായി. എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. അതിൽ അട്ടിമറിയില്ല. ബിജെപി സഹായത്തോടെ എംഎല്‍എമാരായ ശിവസേനക്കാര്‍ ബിജെപിയെ തഴഞ്ഞ് നടത്തിയ സര്‍ക്കാര്‍ രൂപീകരണ നീക്കത്തോട് അവിടത്തെ ജനങ്ങള്‍ക്ക് എതിർപ്പായിരുന്നു. അതുപോലെ തന്നെ ശിവസേനയിലും കോണ്‍ഗ്രസിലും എന്‍സിപിയിലും എതിര്‍പ്പുണ്ടായി. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ബിജെപി അധികാരത്തിലെത്താനാണ് ആഗ്രഹിച്ചതെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
Post Your Comments