വയനാട്: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹലയെ ചികിത്സിച്ച ഡോക്ടര്‍ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന് ജോയ് ആണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കേണ്ടതില്ലെന്നും അങ്ങനെ നല്കിയാല് ജില്ലാ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നു അഭിഭാഷകര്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് സൂചന.
Post Your Comments