Bikes & ScootersLatest NewsNewsAutomobile

റോയൽ എൻഫീൽഡ് ഈ മോഡൽ ബൈക്കുകളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ മൂന്ന് ബൈക്കുകളുടെ 500സിസി പതിപ്പിന്റെ  നിർമാണം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിൽപ്പന കുറവായതാണ് പ്രധാന കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ വരാനിരിക്കുന്ന മലിനീകരണ നിയന്ത്രണ സംവിധാനമായ ബിഎസ്6ലേക്ക് ഈ ബൈക്കുകളുടെ എഞ്ചിന്‍ ഉയര്‍ത്തില്ലെന്നും, ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ ഈ ബൈക്കുകളുടെ വില വീണ്ടും ഉയര്‍ത്തേണ്ടി വരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Also read : റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ മോഡൽ ബൈക്കിന്റെ വില വർദ്ധിപ്പിച്ചു

500 സിസി സെഗ്‌മെന്റില്‍ നിന്നും പിന്‍മാറി പൂര്‍ണമായും പുതിയ പവര്‍ട്രെയ്ന്‍ നല്‍കി 350 സിസി സെഗ്‌മെന്റ് ഇറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുക. 500 സിസി ബൈക്കുകള്‍ നിർത്തിയാൽ കമ്പനി അടുത്തിടെ പുറത്തിറക്കിയ 650 സിസി ബൈക്കുകളായിരിക്കും ഇനി റോയൽ എൻഫീൽഡിൽ നിന്നുള്ള കരുത്ത് കൂടിയ മോഡലുകൾ. ഇവയാകും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. അതേസമയം ആഭ്യന്തര വിപണിയില്‍ വാര്‍ഷികാടിസ്ഥാന വില്‍പ്പനയില്‍ കഴിഞ്ഞ പതിനൊന്ന് മാസങ്ങളായി റോയൽ എൻഫീൽഡ് വില്‍പ്പനയില്‍ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റിപോർട്ടുണ്ട്.

ഈ വർഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പുതിയ മോഡലുകൾ ഒന്നും തന്നെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചിരുന്നില്ല. നിലവിലെ മോഡലുകളും കസ്റ്റം മോട്ടോര്‍സൈക്കിളുകളും മാത്രമാണ് പ്രദർശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button