തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷാ ക്രമക്കേട് കേസില്‍ പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ബംഗളൂരുവില്‍നിന്ന് കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നാണ് അന്വേഷണസംഘം ഫോൺ പിടിച്ചെടുത്തത്. ഈ ഫോണ്‍ മുണ്ടക്കയത്ത് നശിപ്പിച്ചെന്നായിരുന്നു പ്രതികൾ മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാതെ ക്രൈംബ്രാഞ്ചും ഹൈടെക് സെല്ലും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു.
Read also: കേരളബാങ്ക്; ആശങ്കയോടെ സഹകരണ ബാങ്കുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ
ഈ ഫോണുകളുടെ ഐഎംഇഐ നമ്പരുകള്‍ ശേഖരിച്ചിരുന്നു.കേസിലെ പ്രതി പ്രവീണിന്റെ ഫോണില്‍ ഉപയോഗിക്കുന്ന സിം ഹൈടെക് സെല്ലിന്റെ പരിശോധനയില്‍ കണ്ടെത്തുകയും ഫോൺ ബംഗളൂരുവിലാണെന്ന് മനസ്സിലാക്കുകയുമായിരുന്നു. അന്വേഷണ സംഘം ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലില്‍ യശ്വന്ത്പുരിലാണ് ഫോണ്‍ ഉപയോഗത്തിലുള്ളതെന്ന് കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന മേഖലയില്‍നിന്ന് ആളെ തിരിച്ചറിഞ്ഞതോടെ ബംഗളൂരു പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. കേരളത്തില്‍ ജോലിചെയ്യുന്നതിനിടെയാണ് താന്‍ ഫോണ്‍ വാങ്ങിയതെന്ന് ഇയാള്‍ പൊലീസിൽ മൊഴി നൽകി.
Post Your Comments