Latest NewsIndiaNews

തനിക്ക് സിനിമകള്‍ കാണാന്‍ താത്പര്യമില്ല; തന്റെ ഇഷ്ടങ്ങൾ തുറന്നുപറന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തന്റെ ഇഷ്ടങ്ങൾ തുറന്നുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് സിനിമകള്‍ കാണാന്‍ തീരെ താത്പര്യമില്ലെന്ന് പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 59-ാം എപ്പിസോഡിൽ അദ്ദേഹം പറയുകയുണ്ടായി. ഗൂഗിള്‍ വന്നതോടെ വായനശീലം കുറഞ്ഞു. ഏതുസമയത്തും എന്തുവിവരവും തേടാനായി ഗൂഗിള്‍ ഉള്ളതിനാല്‍ അത് നമ്മുടെ വായനാശീലം ഇല്ലാതാകുകയാണ്. മന്‍ കി ബാത്ത് പരിപാടിയില്‍ ഹരിയാണയില്‍നിന്നുള്ള അഖില്‍ എന്ന വിദ്യാര്‍ഥിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. തിരക്കേറെയുള്ളതിനാല്‍ പ്രധാനമന്ത്രിക്ക് ടി.വിയും സിനിമകളും കാണാനും പുസ്തകങ്ങള്‍ വായിക്കാനും സമയം കിട്ടുന്നുണ്ടോ എന്നായിരുന്നു അഖിൽ ചോദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button