ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് ശീലമാക്കിയാല്‍ ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത ഇരുപത് ശതമാനം വരെ കുറയുമെന്ന് പഠനങ്ങള്‍. ടെന്നസി നാഷ് വില്ലിലെ വാണ്ടര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ദിവസെന തൈര് കഴിക്കുന്നവര്‍ക്ക് തെര് കഴിക്കാത്ത ആളുകളുമായി താരതമ്യം ചെയ്താല്‍ ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യത 20% വരെ കുറവാണെന്നാണ് കണ്ടെത്തല്‍.
ഫൈബര്‍ കൂടുതലായി അടങ്ങിയ ഭക്ഷണത്തോടൊപ്പം ഒരു കപ്പ് തൈരും കഴിക്കുന്നവരില്‍ ശ്വാസകോശ അര്‍ബുദ സാധ്യത മുപ്പത് ശതമാനം വരെ കുറയുമെന്നും ജമാ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തൈരിലടങ്ങിയിരിക്കുന്ന പ്രോ ബയോടിക്‌സിലും ബാക്ടീരിയകളിലും കാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങളുണ്ട്. അതു കൊണ്ട് തന്നെ പാല്‍ ഉത്പ്പന്നങ്ങള്‍ കഴിക്കുന്നത് നിരുത്സാഹപ്പെടുത്തരുതെന്നും ഉത്തരം ഉത്പ്പന്നങ്ങളുടെ ഗുണങ്ങളെപ്പറ്റി പുനഃപരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ കെ 1, കെ 2, പ്രോബയോട്ടിക്‌സ് തുടങ്ങി ആരോഗ്യകരമായ ഭക്ഷണരീതിക്കുതകുന്ന ധാരാളം പോഷകങ്ങള്‍ പാലുത്പ്പന്നങ്ങളിലുണ്ടെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ ഉണ്ട്. കൂടാതെ, ചീസ്, തൈര് തുടങ്ങിയ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യതകളെ കുറയ്ക്കുമെന്നും പറയപ്പെടുന്നു.
Post Your Comments