കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഇത് സംബന്ധിച്ച് വിമാനത്താവളത്തില്‍ ചേര്‍ന്ന ഉപദേശക ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി
Read Also : കരിപ്പൂര്‍ റണ്‍വേ ഭാഗികമായി അടച്ചിടും
കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷ്യതയിലായിരുന്നു യോഗം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയെയും, കേന്ദ്ര മന്ത്രിയെയും ജനപ്രതിനിധികളുടെ സംഘം കാണുമെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
വിമാനത്താവളത്തിന്റെ വികസനത്തിനും യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുമായി കോഴിക്കോട് പ്രത്യേക പരിപാടികള്‍ നടത്താനും, വിമാനത്താവള വികസത്തിനായുള്ള ഭൂമിയേറ്റെടുക്കല്‍ അതിവേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
Post Your Comments