News

കീടങ്ങളുടെ സംഖ്യയില്‍ വലിയ കുറവ് കാണുന്നതായി ശാസ്ത്രജ്ഞര്‍

ഭൂമിയില്‍ കീടങ്ങളും പ്രാണികളും കുറയുന്നു. ഇതിനു കാരണം, രാത്രിയിലെ കൃത്രിമ പ്രകാശം. കീടങ്ങളുടെ സംഖ്യയില്‍ വലിയ കുറവ് കാണുന്നതായി ശാസ്ത്രജ്ഞര്‍ കുറേക്കാലമായി പറഞ്ഞിരുന്നു. രാത്രിയില്‍ തെളിയുന്ന ബള്‍ബുകളും മറ്റും പ്രാണികളെ ആകര്‍ഷിച്ച് മരണത്തിലേക്കു നയിക്കുന്നു. കീടങ്ങളെയും പ്രാണികളെയും തിന്നുന്ന എലികള്‍ക്കും തവളകള്‍ക്കും അവയെ കാണിച്ചുകൊടുക്കാന്‍ വൈദ്യുത ദീപങ്ങള്‍ സഹായിക്കുന്നു. മിന്നാമിനുങ്ങുകള്‍ പോലുള്ളവയ്ക്ക് ഇണയില്‍നിന്നുള്ള വെളിച്ചം കാണാതാക്കുകയും ചെയ്യുന്നുണ്ട് കൃത്രിമ പ്രകാശം. നക്ഷത്രങ്ങളുടെ പ്രകാശം നോക്കി സഞ്ചരിക്കുന്ന ചാണകവണ്ടുകള്‍പോലുളളവയ്ക്ക് വൈദ്യുത ദീപങ്ങള്‍ വലിയ തടസമാണ്. ബള്‍ബുകളുടെ പ്രകാശപ്പൊലിമയില്‍ നക്ഷത്രങ്ങള്‍ കാണാനാവാതെപോകും. വിവിധ രാജ്യങ്ങളിലായി നടന്ന 150 പഠനങ്ങളിലെ കണ്ടെത്തലുകളാണ് ഇത്. പ്രാണികളില്‍ പകുതിയിലേറെ രാത്രിയില്‍ സഞ്ചരിക്കുന്നവയാണ്.

കൃത്രിമ പ്രകാശം അവയുടെ ജീവിത ക്രമം തടസപ്പെടുത്തുന്നു; പഠനത്തില്‍ പറയുന്നു. പ്രകാശമലിനീകരണം തടയാനും പ്രതിരോധിക്കാനും എളുപ്പമാണെന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആവശ്യമില്ലാത്ത വിളക്കുകള്‍ അണച്ചാല്‍ മതി. സെന്റ് ലൂയിയിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിഹേവിയറല്‍ ഇക്കോളജിസ്റ്റ് ആയ ബ്രെറ്റ് സെയ്മൂറാണു പഠനത്തിന്റെ മുഖ്യരചയിതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button