Latest NewsKeralaNews

തിരുവനന്തപുരത്ത് പതിനാലുകാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂരമർദ്ദനം

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ സംഘം പതിനാലുകാരനെ ക്രൂരമായി മർദ്ദിച്ചു. അച്ഛൻ ഫോൺ എടുത്തെന്നാരോപിച്ച് അച്ഛന്റെ സുഹൃത്തുക്കൾ കുട്ടിയെ ക്രൂരമായി മർദ്ദിച്ച് കൈയ്യും,കാലും ഒടിക്കുകയായിരുന്നു. ആനയറയിലാണ് സംഭവം .സംഭവത്തിൽ അരുൺ, രാജേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരുക്കേറ്റ കുട്ടിയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ ആന്തരികാവയവങ്ങൾക്കു പരുക്കേറ്റു. തടങ്കലിൽവച്ച് മർദിച്ചശേഷം വീട്ടിലേക്ക് ഫോണ്‍ ചെയ്യാൻ നിർദേശിക്കുന്ന ക്രിമിനൽ സംഘം, കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിന്റെയും കുട്ടി ദയനീയമായി കരഞ്ഞു അപേക്ഷിക്കുന്നതിന്റെയും ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്.

ALSO READ: എ​​​ന്‍​​​സി​​​പി​​​യെ പു​​​റ​​​ത്താ​​​ക്കി സി​​​പി​​​എം സ​​​ത്യ​​​സ​​​ന്ധ​​​ത തെ​​​ളി​​​യി​​​ക്ക​​​ണം; മുല്ലപ്പള്ളി

പൊലീസ് ക്രിമിനൽ സംഘത്തിന്റെ താവളത്തിലെത്തുമ്പോൾ കുട്ടിയുടെ കഴുത്തിൽ കത്തിവച്ചു ക്രിമിനലുകൾ മർദിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണു കുട്ടിയുടെ വീട്ടിലേക്കു ഫോൺ സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചയുടനെ വീട്ടുകാർ ഇതു റെക്കോർഡു ചെയ്ത് പേട്ട പൊലീസിനെ വിവരമറിയിച്ചു. ആനയറയിൽ മുൻപ് നടന്ന കൊലക്കേസിലെ പ്രതികളും കുട്ടിയുടെ അച്ഛന്റെ മുൻകാല സുഹൃത്തുക്കളുമായ അരുണും രാജേഷും കുട്ടിയെ ബലമായി ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലേക്കു കൊണ്ടുപോയശേഷം തടികഷ്ണം ഉപയോഗിച്ചു മർദ്ദിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button