Latest NewsNewsIndia

2022 ഓടെ ഭാരതത്തിലെ ഓരോ കുടുംബത്തിനും വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് രാജ്‌നാഥ് സിംഗ്

ലക്നൗ: ഭാരതത്തിലെ ഓരോ കുടുംബത്തിനും വീട് എന്ന സ്വപ്നം 2022 ഓടെ യാഥാർത്ഥ്യമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 2024 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധജലവും ഉറപ്പ് വരുത്തും. പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് എല്ലാ ജനങ്ങൾക്കും പാർപ്പിടം ഉറപ്പ് വരുത്തുകയാണ് നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം .ബിജെപി പ്രവർത്തകരുടെ ആശംസാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തകർപ്പൻ വിജയത്തിൽ പാർട്ടി പ്രവർത്തകർക്ക് വലിയ പങ്കുണ്ട്. ലോകം മുഴുവൻ ഇന്ത്യയ്ക്കൊപ്പം നടക്കാൻ ആഗ്രഹിക്കുമ്പോൾ , അയൽ രാജ്യമായ പാകിസ്ഥാൻ മാത്രം ഭീകരതയ്ക്കൊപ്പം നീങ്ങുകയാണ്. ഓരോ പൗരന്മാരുടെയും ആരോഗ്യം സർക്കാരിനു ഏറെ വിലപ്പെട്ടതാണ്. എൻ ഡി എ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ആയുഷ്മാൻ ഭാരത് നടപ്പാക്കിയത് ഈ ലക്ഷ്യത്തോടെയാണ്.

ALSO READ: മഹാരാഷ്ട്ര സർക്കാർ രൂപീകരണം: കുതിരക്കച്ചവടത്തിന് കോൺഗ്രസ്; ജയ്പൂർ റിസോർട്ടിൽ തിരക്കിട്ട ചർച്ച

വരാനിരിക്കുന്ന പ്രതിരോധ ഇടനാഴി നിരവധി വ്യവസായങ്ങൾ ആരംഭിക്കാനും, രാജ്യത്ത് ഏറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button