ഡമാസ്കസ്: കാർ ബോംബ് സ്‌ഫോടനത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 10പേർ കൊല്ലപ്പെട്ടു. വടക്കൻ സിറിയയിലെ തൽ അബ്യാദിലാണ് സ്‌ഫോടനമുണ്ടായത്. 25 പേർക്കു പരിക്കേറ്റു. ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാൽ സ്ഫോടനത്തിനു പിന്നിൽ കുർദുകളാണെന്ന ആരോപണവുമായി പ്രതിരോധവകുപ്പ് രംഗത്തെത്തി.
Also read : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
തൽ അബ്യാദിൽ കഴിഞ്ഞാഴ്ചയുമുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. നവംബർ 2 ന് നടന്ന സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. തുർക്കിയുടെ അതിർത്തിക്കടുത്തുള്ള പട്ടണങ്ങളിൽ കാർ സ്ഫോടനങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . തുർക്കി പിന്തുണയുള്ള സേനയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശങ്ങൾ.
Post Your Comments