നമ്മളിൽ മിക്കവരുടെയും ദിവസം തുടങ്ങുന്നത് തന്നെ ഫോണിൽ നിന്നാണ്. എന്നാല്‍ ഇത് എത്രത്തോളം നമ്മുടെ ശരീരത്തിന് ദോഷകരമാണെന്ന് പലർക്കും അറിയില്ല. ഫോണില്ലാതെ ഒരു നിമിഷം പോലും നമുക്ക് ഇരിക്കാനാകില്ല. എന്നാൽ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ശരീരത്തെ മാത്രമല്ല മനസിനേയും പ്രതികൂലമായി ബാധിക്കും. രാവിലെ ഫോണ്‍ തുറക്കുമ്പോള്‍ മെസേജുകൾ ഉൾപ്പെടെ കുറെയേറെ വിവരങ്ങൾ ഫോണിൽ കാണാൻ സാധിക്കും. ഇത് തലച്ചോറിന് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും പ്രധാനമായും ചെയ്യേണ്ട കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ നഷ്ടപ്പെടാനും കാരണമാകും.
Read also: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ കേരളത്തിന്റെ സ്ഥാനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്
എഴുന്നേറ്റ ഉടന്‍ ഫോണില്‍ സമയം ചെലവിടാതെ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുകയോ, യോഗ, നടത്തം എന്നിവ പോലുള്ള വ്യായാമം ശീലമാക്കുകയോ ചെയ്യുന്നത് ഉത്തമമാണ്. ഇത് ശരീരത്തിനും മനസിനും ഉന്മേഷം നല്‍കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ഫോൺ ഉപയോഗിക്കുമ്പോൾ ഉള്ള മാനസികസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.
Post Your Comments