KeralaLatest NewsNews

അപകടം: ഹെല്‍മറ്റ് ധരിക്കാതെ കഴിഞ്ഞവര്‍ഷം രാജ്യത്ത് മരിച്ചത് നാല്‍പതിനായിരം പേര്‍; കേരളത്തിലെ കണക്കും ഞെട്ടിക്കുന്നത്

കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെ കഴിഞ്ഞവര്‍ഷം രാജ്യത്ത് മരിച്ച ആളുകളുടെ കണക്കുകൾ പുറത്തു വിട്ടു. രാജ്യത്ത് ആകെ മരിച്ചത് നാല്‍പതിനായിരം പേര്‍ ആണ്. കേരളത്തില്‍ മാത്രം ആയിരത്തി ഒരുന്നൂറ് പേര്‍ ഹെല്‍മറ്റ് ഇല്ലാതെ മരണപ്പെട്ടു .സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം മാത്രം 24,000 പേരാണ് മരണത്തിനു കീഴടങ്ങിയതെന്നും കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്താകെ നടന്ന 28 ശതമാനം അപകടമരണവും ഹെൽമറ്റ് ധരിച്ചാൽ ഒഴിവാക്കാൻ കഴിയുന്നതായിരുന്നു. കൃത്യമായി പറഞ്ഞാൽ 43614 പേരാണ് ഹെൽമറ്റ് ധരിക്കാത്തതിനാൽ അപകടത്തിൽപ്പെട്ടതെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു .ഇതില്‍ 28250 പേര്‍ വാഹനം ഓടിച്ചിരുന്നവരും 15364പേര്‍ പിന്‍സീറ്റ് യാത്രക്കാരുമായിരുന്നു. 2017ല്‍ ഹെല്‍മറ്റില്ലാതെയുള്ള മരണം 35975 ആയിരുന്നു.

ALSO READ: ‘കാറിടിപ്പിച്ചും കമ്പിവടി കൊണ്ട് മർദ്ദിച്ചും ക്രൂരത ‘രണ്ടുവർഷത്തെ ആട് ജീവിതത്തിൽ നിന്നും ജീവനും ജീവിതവും തിരികെ കിട്ടിയ അന്‍ഷാദ് ഇപ്പോഴും ഷോക്കിൽ നിന്ന് മുക്തനായില്ല

സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ 4303 പേരാണ് കഴിഞ്ഞ വർഷം മരണപ്പെട്ടത് . ഇതിൽ 2321 പേർക്ക് ജീവൻ നഷ്ടമായത് ബൈക്ക് അപകടത്തിലാണ് . 1121 പേര്‍ ഹെൽമറ്റ് വയ്ക്കാത്തതിനാൽ മരണത്തിൽ അകപ്പെട്ടതാണ് .ഇതില്‍ വണ്ടിയോടിച്ചവര്‍ 612 പേരും പിന്‍സീറ്റ് യാത്രക്കാര്‍ 509പേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button