വയനാട് ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി അധ്യാപകന്‍. നേരത്തെ വൈറലായ വീഡിയോയാണ് ഷഹ്‌ലയുടേതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ വയനാട് ചുണ്ടേല്‍ സ്വദേശി ഷഹ്ന ഷാജഹാന്‍ എന്ന കുട്ടിയുടേതാണെന്ന് അധ്യാപകന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. നാല് വര്‍ഷം മുമ്പ് ഷഹ്ന സ്‌കൂള്‍ അസംബ്ലിക്കിടയില്‍ പാട്ട് പാടിയപ്പോള്‍ ക്ലാസ് അധ്യാപകനായ മനോജ് എംസി അത് വീഡിയോ എടുത്ത് ഫേസ്ബുക്കിലിടുകയായിരുന്നു. ഏറെ വൈറലായ വീഡിയോ കണ്ട് മേജര്‍ രവിയും എം ജയചന്ദ്രനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഷഹ്നയെ തിരക്കിയെത്തിയിരുന്നു. ഇപ്പോള്‍ ഇതേ വീഡിയോ ഷഹ്ലയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മനോജ് തന്നെയാണ് തെറ്റ് തിരുത്തി രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ദയവായി എല്ലാവരും ശ്രദ്ധിക്കുക!
ഇന്നലെ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്ബുകടിയേറ്റ് മരിച്ച കുട്ടിയാണന്ന് പറഞ്ഞ് ചിലയാളുകള്‍ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ മറ്റൊരാളുടേതാണ്. വയനാട്ടില്‍ ചുണ്ടേല്‍ എന്ന സ്ഥലത്തുള്ള ആര്‍.സി. ഹൈസ്‌കൂളില്‍ പഠിക്കുന്ന ഷഹ്ന ഷാജഹാന്‍ എന്ന കുട്ടി 2015 ല്‍ അസംബ്ലിയില്‍ പാടുകയും അവളുടെ ക്ലാസ്സധ്യാപകനായിരുന്ന ഞാന്‍ ഫേസ്ബുക്കില്‍ അത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. അത് വൈറലാവുകയും മേജര്‍ രവിയും എം.ജയചന്ദ്രനു മുള്‍പ്പെടെയുള്ള സിനിമാരംഗത്തെ പ്രഗല്‍ഭരുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തതാണ്. ഇപ്പോള്‍ ആ വീഡിയോ ഇപ്പോള്‍ മരിച്ച ഷഹലയുടെ പേരില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് ആ കുട്ടിയെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചു. ദയവായി ഈ വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.
https://www.facebook.com/asdmanoj/videos/10203942256757294/?t=0
Post Your Comments