സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥിനിക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരെ പുറത്താക്കുന്നതുവരെ മറ്റ് വിദ്യാര്‍ഥികളാരും ക്ലാസില്‍ കയറില്ലെന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനി നിദ ഫാത്തിമ. ഷെഹ്ലയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ചവരുത്തിയ അധ്യാപകന്‍ ഇനി ആ സ്‌കൂളില്‍ വരരുതെന്നും ഒരു സ്‌കൂളിലും പഠിപ്പിക്കാന്‍ പാടില്ലെന്നുമാണ് നിദ വ്യക്തമാക്കുന്നത്.
Read also: പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; സ്‌കൂൾ സന്ദർശിച്ച് ജില്ലാ ജഡ്ജിയും സംഘവും
കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകണമെന്ന് ലീന ടീച്ചർ പറഞ്ഞെങ്കിലും അധ്യാപകന്‍ കേട്ടില്ല. മാതാപിതാക്കള്‍ വന്നിട്ട് കൊണ്ടുപോയാല്‍മതിയെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടിയെ അഞ്ച്മിനിറ്റിനകം ആശുപത്രിയില്‍ കൊണ്ടുപോയെന്നാണ് പ്രധാനാധ്യാപകന്‍ പറഞ്ഞത്. നുണ പറയുന്നഅധ്യാപകരെ ഞങ്ങൾക്ക് വേണ്ട. ഒരു കുട്ടിക്ക് തലവേദന വന്നാല്‍ പോലും ആശുപത്രിയില്‍ കൊണ്ടുപോവണം.ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമേ രക്ഷിതാക്കളെ വിളിക്കാവൂ എന്നും ഒരു മാധ്യമത്തോട് നിദ പറയുകയുണ്ടായി.
Post Your Comments