KeralaLatest NewsNews

പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; സ്‌കൂൾ സന്ദർശിച്ച് ജില്ലാ ജഡ്ജിയും സംഘവും

വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജില്ലാ ജഡ്ജിയോട് സ്ഥലം സന്ദർശിച്ച് ഉടൻ റിപ്പോർട്ട് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെ ജില്ലാ ജഡ്ജിയും സംഘവും സ്‌കൂൾ സന്ദർശിച്ചു. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി ഉണ്ടാകുമെന്നാണ് സൂചന. അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Read also: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം : സ്‌കൂളിലെ പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ക്കും സസ്‌പെന്‍ഷന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച വിഷയത്തിൽ ബഹു.ഹൈക്കോടതി സ്വമേധയാ കേസെടുക്കുക മാത്രമല്ല, വയനാട് ബഹു.ജില്ലാ ജഡ്ജിയോട് സ്ഥലം സന്ദർശിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കുക കൂടി ചെയ്തിരിക്കുന്നു. അപൂർവ്വ സംഭവമാണിത്. ഇന്ന് തന്നെ ജില്ലാ ജഡ്ജിയും സംഘവും സ്‌കൂൾ സന്ദർശിച്ചു. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സാധാരണ ഗതിയിൽ ജഡ്ജിമാർ തെളിവ് തേടി പോകുക പതിവില്ല. ലീഗൽ സർവീസ് അതോറിറ്റിയുടെ പ്രവർത്തനത്തിന്റെ കൂടി ഭാഗമായാണ് ഇത്തരം അപൂർവ്വ നടപടികൾ. നീതിയിലേക്കുള്ള ദൂരം കുറയ്ക്കുക എന്നത് കൂടി നീതിനിർവ്വഹണ സംവിധാനത്തിന്റെ കാര്യക്ഷമതയാണ്. ജുഡീഷ്യറിയുടെ മാറുന്ന മുഖത്തിന്റെ ചില നല്ലവശങ്ങളാണ് ഇത്. നീതി നടപ്പാകട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button