കല്‍പ്പറ്റ: ഷഹ്ല ഷെറിന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ ആന്റിവെനം നല്‍കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് വയനാട് ഡി.എം.ഒ.യുടെ റിപ്പോർട്ട്. ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ക്കു നല്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിരോധ മരുന്നായ ആന്റിവെനം ആശുപത്രിയിലുണ്ടായിരുന്നു. രക്ത പരിശോധനയില്‍ കുട്ടിക്ക് വിഷബാധയേറ്റതാണെന്ന് ഡോക്ടര്‍ക്ക് മനസിലായിരുന്നു. എന്നിട്ടും പ്രതിരോധ മരുന്നു നല്കാന് ഡോക്ടര്‍ ശ്രമിച്ചില്ലെന്നും ഇത് ഗുരുതര കൃത്യവിലോപമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read also: പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; സ്കൂൾ സന്ദർശിച്ച് ജില്ലാ ജഡ്ജിയും സംഘവും
ആന്റിവെനം നല്‍കാതെ താലൂക്ക് ആശുപത്രിയില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കുട്ടിയെ റഫര്‍ ചെയ്തിരുന്നു. ബത്തേരിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്താന്‍ ചുരുങ്ങിയത് രണ്ടര മണിക്കൂറെങ്കിലും വേണം. ഈ സാഹചര്യത്തില്‍ കുട്ടിയുടെ ശാരീരിക അവസ്ഥ മനസിലാക്കി ഉചിതമായ തീരുമാനമെടുക്കുന്നതില്‍ ഡോക്ടര്‍ക്കു വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments