ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളെ ഒറ്റവാക്കിൽ വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ”Snollygoster” എന്ന വാക്കാണ് തരൂര്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. നേരത്തെ ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഇന്നത്തെ വാക്ക് എന്ന വിശേഷണത്തോടെ ‘Snollygoster’ എന്ന വാക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. സമര്‍ഥനും ധാര്‍മികതയില്ലാത്തവനുമായ രാഷ്ട്രീയക്കാരന്‍ എന്നാണ് അര്‍ഥമെന്നും ഇതിനൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. 1845 ലാണ് ഈ വാക്കിന്റെ അറിയപ്പെടുന്ന ആദ്യത്തെ ഉപയോഗമെങ്കിലും ഈ വാക്ക് ഇപ്പോഴും പ്രസക്തമാണെന്നും 2017 ലെ ട്വീറ്റ് റീട്വീറ്റ് ചെയ്‌തതിൽ പറയുന്നു.
”തിരുത്തല്‍.. ഏറ്റവും അടുത്ത കാലത്തെ ഉപയോഗം: 23 നവംബര്‍ 2019′ എന്ന കുറിപ്പോടെയാണ് റീട്വീറ്റ്.
Correction: Most recent use: 23 November 2019, Mumbai https://t.co/W6KKVro1Ra
— Shashi Tharoor (@ShashiTharoor) November 23, 2019
Post Your Comments