പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകരെ ചുമന്ന് മല കയറ്റുന്ന ഡോളി തൊഴിലാളികളില്‍ നിന്ന് കമ്മീഷൻ ഇടാക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. ശാരീരിക അവശതകളുള്ള തീര്‍ത്ഥാടകരെ മലമുകളിലേക്ക് ചുമന്ന് കയറ്റുന്ന ഈ തൊഴിലാളികള്‍ക്ക് ഒരു സഹായവും നല്‍കാതെ ഇവരുടെ വിയര്‍പ്പിന്റെ ഓഹരി കൈപ്പറ്റുകയാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ ചെയ്യുന്നതെന്നാണ് പൊതുവെയുള്ള ആരോപണം.
ഓരോ ഡോളി യാത്രയ്ക്കും ഇരുന്നൂറ് രൂപ വീതം ദേവസ്വം ബോര്‍ഡില്‍ അടച്ചെങ്കില്‍ മാത്രമേ ഇവർക്ക് ചുമക്കാൻ അനുമതി നല്‍കൂ. ഡോളി ഉള്‍പ്പടെയുള്ള എല്ലാ സംവിധാനവും തൊഴിലാളികള്‍ തന്നെ കൊണ്ടുവന്നം അതിനു ശേഷമാണ് ദേവസം ബോര്‍ഡിന്റെ കൈയ്യിട്ടുവാരല്‍. മുമ്പ് തീര്‍ത്ഥാടകരെ ചുമക്കുന്നതിനുള്ള കസേര ദേവസ്വം ബോര്‍ഡ് നല്‍കിയിരുന്നു.
അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും അധികൃതര്‍ നല്‍കിയിട്ടില്ല എന്നാണ് പൊതുവെയുള്ള ആരോപണം.രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് കിടക്കാനായി നല്‍കിയത് ചെറിയ ഒരു പന്തല്‍ മാത്രമാണ്.
Post Your Comments