ചെന്നൈ: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അമ്മ മകളെ തീകൊളുത്തി കൊലപ്പെടുത്തി. ശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. ചെന്നൈ നാഗപട്ടണത്താണ് സംഭവം.
വാഴ്മംഗലം സ്വദേശിനി പതിനേഴ് വയസ്സള്ള ജനനിയെയാണ് അമ്മ ഉമാ മഹേശ്വരി തീ വച്ച് കൊലപ്പെടുത്തിയത്. 2016 മുതൽ പെൺകുട്ടി യുവാവുമായി പ്രണയത്തിലായിരുന്നു. ഗ്രാമത്തിലെ ഇരുപത്തിനാല് വയസ്സുള്ള ദളിത് യുവാവുമായി പെൺകട്ടി പ്രണയത്തിലായതിനെ തുടർന്നാണ് സംഭവം.ബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ പഠനം നിർത്തി വച്ചിരുന്നു. അമ്മയുടെ അനുമതിയോടെ വിവാഹം ചെയ്യാനാണ് തങ്ങൾ തീരുമാനിച്ചിരുന്നതെന്ന് യുവാവ് വെളിപ്പെടുത്തുന്നു.
എന്നാൽ ഈ ബന്ധം അവസാനിപ്പിക്കാൻ അമ്മ പെൺകുട്ടിയെ നിരന്തരമായി നിർബന്ധിച്ചു കൊണ്ടിരുന്നു. ഇതിനെ തുടർന്നാണ് പെൺകുട്ടിയെ ജീവനോടെ ചുട്ടുകൊന്നതെന്നും തന്റെ ജാതിയാണ് പ്രശ്നമെന്നും യുവാവ് പറയുന്നു.
Post Your Comments