കോഴിക്കോട്: കോഴിക്കോട് അമ്മയെയും അനിയനേയും കഴുത്ത് ഞെരിച്ചു കൊന്ന പ്രതി പൊലീസ് പിടിയിൽ. സുനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവണ്ണാമൂഴിയിൽ മുതുകാട് കുളത്തൂർ ആദിവാസി കോളനിയിലാണ് കൊലപാതകം നടന്നത്. മൂന്ന് ദിവസം മുമ്പാണ് അമ്മ റീന കൊല്ലപ്പെടുന്നത്. റീനയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലനടത്തിയതിന് ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു സുനിയുടെ ശ്രമം. അമ്മയെയും അനിയനേയും കഴുത്ത് ഞെരിച്ചാണ് സുനി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സുനി മദ്യത്തിന് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.
മദ്യപിച്ച് ഇയാൾ എല്ലാ ദിവസവും വീട്ടിൽ പ്രശ്നമുണ്ടാക്കുക പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏഴുമാസം മുമ്പ് സമാന രീതിയിലാണ് അനിയൻ അനുവിനേയും സുനി കൊലപ്പെടുത്തിത്. എന്നാൽ അന്ന് അത് ആത്മഹത്യയെന്ന അനുമാനത്തിൽ പൊലീസ് അന്വേഷണം മതിയാക്കുകയായിരുന്നു.
Post Your Comments