KeralaLatest NewsNewsIndia

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ പ്രതികരണവുമായി ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ.

തിരുവനന്തപുരം :മഹാരാഷ്ട്രയിൽ എൻസപി നേതാവ് അജിത് പവാർ ബിജെപിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതിൽ പ്രതികരണവുമായി ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ. മഹാരാഷ്ട്രയിലെ തീരുമാനം കേരളത്തിലെ എൻസിപി അംഗീകരിച്ചിട്ടില്ല. കേരളത്തിലെ എൻസിപി എന്നും ഇടത് മതേതര രാഷ്ട്രീയ നിലപാടിനൊപ്പമായിരുന്നുവെന്നു വിജയരാഘവൻ പ്രതികരിച്ചു. എൻസിപിയുടെ ദേശീയ നേതൃത്വം അറിയാതെയാണ് ഇങ്ങനെയൊരു തീരുമാനം മഹാരാഷ്ട്രയിലുണ്ടായത്. ധാർമികതയുള്ള നിലപാടാണ് കേരളത്തിലെ എൻസിപിയുടേത്. എൽഡിഎഫ് എൻസിപിയെ കൈവിടില്ലെന്നും ഇക്കാര്യത്തിൽ അവ്യക്തതയുടെ പ്രശനമില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

Also read : മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ

അതേസമയം എന്‍സിപിയെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ഒരു മത നിരപേക്ഷ ജനാധിപത്യ രാഷ്‍ട്രീയത്തെക്കുറിച്ചാണ് സിപിഎം സംസാരിക്കുന്നതെങ്കില്‍ എന്‍സിപിയെ പുറത്താക്കണമെന്നും, എൻസിപിയെ പുറത്താക്കി സിപിഎം സത്യസന്ധത തെളിയിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുൻപും ഉണ്ടായിട്ടുണ്ടെന്നും മഹാരാഷ്ട്രയിൽ എൻസിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചിൽ സമാനതകളില്ലാത്തതാണെന്നുമായിരുന്നു വി ടി ബൽറാം എംഎൽഎയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button