KeralaLatest NewsNews

സ്ത്രീധനസമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്നത്തിലാണെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: അഞ്ചുവര്‍ഷംകൊണ്ട് സ്ത്രീധനസമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്നത്തിലാണെന്ന് വ്യക്തമാക്കി മന്ത്രി കെ.കെ. ശൈലജ. സ്ത്രീധന നിരോധനനിയമം കര്‍ശനമാക്കുമെന്നും നവംബര്‍ 26 സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കുമെന്നും മന്ത്രി അറിയിച്ചു. ബോധവത്കരണ പരിപാടികളുടെ ഗുഡ്‌വില്‍ അംബാസഡര്‍ നടന്‍ ടൊവിനോ തോമസാണ്. സാമൂഹിക മാധ്യമങ്ങളുടെ പിന്തുണയോടെ സ്ത്രീധനത്തിനെതിരേ പ്രചാരണം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മീം (സാമൂഹികമാധ്യമ ട്രോളുകള്‍) മത്സരം നടത്തുകയും മികച്ച ട്രോളുകൾക്ക് സമ്മാനം നൽകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button