Kerala

സന്നിധാനത്ത് കാര്‍ഡിയോളജി സെന്റര്‍ പിന്‍വലിച്ചെന്ന പരാമര്‍ശം തെറ്റ്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ശബരിമല സന്നിധാനത്തു നിന്നും സഹസ് കാര്‍ഡിയോളജി സെന്റര്‍ പിന്‍വലിച്ചെന്ന പരാമര്‍ശം തെറ്റാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ സന്നിധാനത്തെ ആശുപത്രിയില്‍ കാര്‍ഡിയോളജി, ഐ.സി.യു എന്നിവ പൂര്‍ണമായി സജ്ജീകരിക്കാത്തതിനാല്‍ സഹസ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ആരോഗ്യ വകുപ്പ് കാര്‍ഡിയോളജിസ്റ്റ്,ജീവനക്കാര്‍, മരുന്ന് എന്നിവ ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം മുതല്‍ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയാഘാത ചികില്‍സയ്ക്കുള്ള പൂര്‍ണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാര്‍ഡിയോളജിസ്റ്റ്, മറ്റ് ഡോക്ടര്‍മാര്‍, മികച്ച സൗകര്യങ്ങളുള്ള കാര്‍ഡിയോളജി, ഐ.സി.യു എന്നിവ ഇവിടെ ലഭ്യമാണ്. ഈ സീസണില്‍ ഇതുവരെ 20 രോഗികളാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ 16 പേരുടെ ആരോഗ്യം വീണ്ടെടുത്തു. ഈ സീസണില്‍ ഹൃദ്രോഗം മൂലം മരിച്ച നാലു പേര്‍ക്കും ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റിന്റെ വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. ചികിത്സ ലഭിക്കാതെ മരിച്ചു എന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സന്നിധാനത്തെ ആശുപത്രിയില്‍ രണ്ടാമത്തെ നിലയില്‍ സജീകരിച്ചിരുന്ന ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യം തീര്‍ഥാടകര്‍ക്കായി താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിച്ചു. ഐ.സി.യുവില്‍ മൂന്നു ബെഡുകളും ജനറല്‍ വാര്‍ഡില്‍ പുരുഷ•ാര്‍ക്കായി നാലു ബെഡുകളും സ്ത്രീകള്‍ക്കായി രണ്ടു ബെഡുകളും ഇവിടെയുണ്ട്. പത്തു ഡോക്ടര്‍മാരും എട്ടു സ്റ്റാഫ് നേഴ്സും രണ്ടു ലാബ് ടെക്‌നീഷ്യൻമാരും അറ്റന്റര്‍മാരും അടങ്ങുന്ന സംഘത്തിന്റെ സേവനം 24 മണിക്കൂറും സന്നിധാനം സര്‍ക്കാര്‍ ആശുപത്രി ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button