Latest NewsIndiaNews

ആറ് മാസം പ്രായമായ മകന്‍ മരിച്ചതറിയാതെ മാതാപിതാക്കളുടെ വിമാനയാത്ര; സംഭവമിങ്ങനെ

ചെന്നൈ: ആറ് മാസം പ്രായമായ മകന്‍ മരിച്ചതറിയാതെ മാതാപിതാക്കളുടെ ആകാശയാത്ര. ഓസ്ട്രേലിയയില്‍ നിന്നും ചെന്നൈയിലുള്ള മാതാപിതാക്കളെ കാണാനെത്തിയ ശക്തി മുരുകന്‍ (32), ദീപ (27) ദമ്പതികളുടെ മകന്‍ ഹൃതിക്കാണ് വിമാനയാത്രയ്ക്കിടെ മരിച്ചത്. ചെന്നൈയില്‍ വിമാനമിറങ്ങിയതിനു ശേഷമാണ് കുട്ടിക്ക് ബോധമില്ലെന്ന് ഇവര്‍ അറിഞ്ഞത്. ഉടന്‍തന്നെ വിമാനത്താവളത്തിലെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാൽ കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

Read also: ആരോഗ്യനില വഷളായ വയോധികന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ വായ് കൊണ്ട് വലിച്ചെടുത്തത് 800 മില്ലി ലിറ്റര്‍ മൂത്രം

ഓസ്ട്രേലിയയില്‍ നിന്നു മലേഷ്യയിലേക്കും, അവിടെനിന്ന് ചെന്നൈയ്ക്കുമായിരുന്നു യാത്ര. മലേഷ്യയില്‍ നിന്ന് ചെന്നൈയ്ക്ക് വിമാനം കയറുന്നതുവരെ കുഞ്ഞ് ഉണര്‍ന്നിരിക്കുകയായിരുന്നെന്നാണ് മാതാപിതാക്കള്‍ വ്യക്തമാക്കിയത്. ചെന്നൈയില്‍ വിമാനമിറങ്ങിയപ്പോൾ കുഞ്ഞ് ഉണർന്നില്ല. ഇതോടെ ഉറക്കമാണെന്നാണ് കരുതിയത്. കുറെ നേരം കഴിഞ്ഞിട്ടും ഉണരാതിരുന്നതിനെ തുടർന്നാണ് വൈദ്യസഹായം ആവശ്യപ്പെട്ടതെന്നും ദമ്പതികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button