മുംബൈ: ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചത് കർഷകർക്ക് വേണ്ടിയാണെന്ന് എന്‍സിപിയുടെ പുതിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആര്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ല, മഹാരാഷ്ട്രയില്‍ അനേകം പ്രശ്‌നങ്ങൾ ഉണ്ട്. കര്‍ഷകര്‍ക്ക് അടിയന്തര സഹായം ആവശ്യമുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
വന്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ബി.ജെ.പി – എന്‍.സി.പി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റത്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയുടെ അജിത് പവാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
Post Your Comments