ഓക്കാനം, ഛര്‍ദി എന്നൊക്കെ കേൾക്കുമ്പോൾ തന്നെ പലരിലും അസ്വസ്ഥത ഉണ്ടാകാറുണ്ട്. പലഅവസരങ്ങളിലും ഛര്‍ദി ഒരു ലക്ഷണമായി വരാറുണ്ട്. തലവേദനയോടൊപ്പം ഛര്‍ദിക്കുന്നവരുണ്ട്. ഇഷ്ടപ്പെടാത്ത പെപ്റ്റിക്ക് അള്‍സര്‍, ചെന്നിക്കുത്ത്, പിത്താശയക്കല്ല്, പാന്‍ക്രിയാസിന്റെ അസുഖങ്ങള്‍, ഹെപ്പറ്റൈറ്റിസ്, തലച്ചോറിന് വരുന്ന രോഗങ്ങള്‍, ക്യാന്‍സര്‍, തലയ്ക്ക് സംഭവിച്ച ആഘാതം മുതലായവയിലും ഛര്‍ദി ഒരു ഘടകമാകുന്നു.
മാനസികവും ശാരീരികവുമായ പല കാരണങ്ങള്‍കൊണ്ടും മനുഷ്യന്‍ ഛര്‍ദിക്കാറുണ്ട്.യാത്രപോകുമ്പോൾ ഛര്‍ദിക്കുന്നവരുണ്ട്. നമ്മുടെ ചെവിക്കുള്ളില്‍ ചലനങ്ങളെ തിരിച്ചറിയുന്ന ഒരു സംവിധാനമുണ്ട്. അതിനെ ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ എന്നു വിളിക്കുന്നു.ശരീരത്തിന്റെ ചലനങ്ങളെ അത് തലച്ചോറില്‍ അറിയിക്കും. വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ നമ്മുടെ ശരീരം ചലിക്കുന്നില്ല. എന്നാല്‍ വണ്ടിയുടെ ചലനം ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ തിരിച്ചറിയുന്നു. ഇവര്‍ രണ്ടുപേരും തലച്ചോറിലേക്ക് സന്ദേശം അയയ്ക്കുന്നു. ഒന്ന് ചലനം ഇല്ല എന്നും മറ്റൊന്ന് ചലിക്കുന്നു എന്നും. ഇത് തലച്ചോറില്‍ തീരുമാനമെടുക്കുന്നതില്‍ വിയോജിപ്പ് ഉണ്ടാക്കുന്നു. കാഴ്ചയുടേയും ബാലന്‍സിന്റേയും വ്യത്യസ്തമായ കാഴ്ചപ്പാട് വയറിനെ അസ്വസ്ഥമാക്കുന്നു. വയര്‍ ഉടന്‍ പ്രതികരിക്കുന്നു. ഇതുമൂലം ഓക്കാനം, ഛര്‍ദി മുതലായവ ഉണ്ടാക്കുന്നു. ഇംഗ്ലീഷില്‍ ഇതിനെ ‘മോഷന്‍ സിക്‌നസ്സ്’ എന്നാണ് പറയുന്നത്.
യാത്ര ചെയ്യുമ്പോള്‍ എപ്പോഴും വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് റോഡ് കാണത്തക്കവിധം യാത്ര ചെയ്യുക. കൂടാതെ വായന, ഗെയിം കളിക്കുക ഇവ യാത്രക്കിടയില്‍ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. യാത്രയ്ക്ക് തൊട്ടുമുമ്പ് ആഹാരം കഴിക്കാതിരിക്കുക. എണ്ണകലര്‍ന്ന കൊഴുപ്പുനിറഞ്ഞ ആഹാരം യാത്രയില്‍ വര്‍ജിക്കണം. വയറുനിറയെ ആഹാരം കഴിക്കരുത്.കഴിയുന്നതും പുറത്തെ കാഴ്ചകള്‍ കണ്ട് ‘വിന്‍ഡോ’ സീറ്റിലിരുന്ന് യാത്ര ചെയ്യുക. ഇവയെല്ലാം ഒരു പരിധിവരെ യാത്രകളിലെ ഛര്‍ദി ഒഴിവാക്കാൻ സഹായിക്കുന്നതാണ്.
Post Your Comments