KeralaLatest NewsNews

ഷെഹ്ലയുടെ മരണം: എസ്.എഫ്.ഐ-കെ.എസ്.യു മാര്‍ച്ചുകള്‍ അക്രമാസക്തം : പൊലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി

 

കല്‍പ്പറ്റ: ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്‍ പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം. സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വയനാട് കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐയും കെ.എസ്.യുവുംനടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.

Read Also : ഷെഹലയുടെ മരണത്തിന് കാരണക്കാര്‍ സ്‌കൂള്‍ അധികൃതര്‍ : തലേ ദിവസവും പാമ്പിനെ കണ്ടു.. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികള്‍

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ആദ്യം എത്തിയത്. കളക്ടറേറ്റിന്റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവര്‍ത്തകര്‍ അകത്തുകടക്കുകയായിരുന്നു. ഇവരെ തടയാന്‍ ആവശ്യത്തിന് പോലീസുണ്ടായിരുന്നില്ല.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു പിന്നാലെയാണ് എസ്.എഫ്.ഐപ്രവര്‍ത്തകരെത്തിയത്.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവര്‍ത്തകരെ പോലീസ് പുറത്താക്കി.

എസ്.എഫ്.ഐയുടെ പ്രതിഷേധത്തിനു പിന്നാലെ കെ.എസ്.യു പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി.കളക്ടറേറ്റില്‍ കടന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.ഡി ഓഫീസിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു.

ബുധനാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്ല ക്ലാസ് മുറിയില്‍നിന്ന് പാമ്പ്കടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാത്തതാണ് മരണത്തിന് കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button