തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ മാസം ആദ്യം നടത്തിയ സമരം വിഫലം. ഇപ്പോഴും ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ജീവനക്കാര്‍. ഗതാഗതമന്ത്രി നാളെ വിദേശത്തേക്ക് പോകുന്നതോടെ പ്രശന പരിഹാര ചര്‍ച്ച നീണ്ടേക്കും. സര്‍ക്കാര്‍ സഹായം അനിവാര്യമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
Read Also : യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആര്‍ടിസി സമരം; വ്യാപകമായി സര്‍വീസ് മുടങ്ങി
കഴിഞ്ഞ മാസം രണ്ട് ഗഡുക്കളായാണ് ശമ്പളം വിതരണം ചെയ്തത്. ഈ മാസം മൂന്ന് ആഴ്ച പിന്നിട്ടെങ്കിലും പകുതി ശമ്പളം മാത്രമാണ് കൊടുത്തത്. എഐടിയുസി ആഭിമുഖ്യത്തിലുള്ള തൊഴിലാളി യൂണിയന്‍ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നടത്തുന്ന നിരാഹാര സമരം 12 ദിവസം പിന്നിട്ടു. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള യൂണിയന്‍ ചീഫ് ഓഫീസീനു മുന്നില്‍ ഒരാഴ്ചയായി ഉപരോധ സമരം നടത്തുകയാണ്.
ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ ഇനി 37 കോടി രൂപ വേണം. ദൈനംദിന വരുമാനത്തില്‍ നിന്ന് മാറ്റി വച്ച തുക കൂടിച്ചേര്‍ത്താലും 19 കോടിയെങ്കിലും സര്‍ക്കാര്‍ അടിയന്തര സഹായമായി നല്‍കണമെന്നാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments