കൊല്ലം : ടിവി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തീ പടര്‍ന്ന് വീടിന് നാശനഷ്ടം. ഓണ്‍ ചെയ്തു വച്ചിരുന്ന ടിവിയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ തീ പടര്‍ന്ന് വീട് ഭാഗികമായി കത്തി നശിച്ചു. പരവൂര്‍ പൂതക്കുളം വേപ്പിന്‍മൂട് തുണ്ടുവിള വീട്ടില്‍ കമലയമ്മയുടെ വീടാണ് ഇന്നു രാവിലെ എട്ടേമുക്കാലോടെ കത്തി നശിച്ചത്. കമലയമ്മയും മകന്‍ വിനോദും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
ടിവി കണ്ടു കൊണ്ടിരിക്കെ, വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ടു നാട്ടുകാര്‍ ഓടിക്കൂടി വെള്ളമൊഴിച്ചു തീ കെടുത്താന്‍ ശ്രമിച്ചു. പിന്നീട് പരവൂരില്‍ നിന്നു അഗ്‌നിശമന സേനയും സ്ഥലത്തെത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണു കാരണമെന്നു അഗ്‌നിശമന സേന അറിയിച്ചു. ടിവി സ്ഥാപിച്ചിരുന്ന മുറിയിലെ മേല്‍ക്കൂരയുടെ കഴുക്കോലുകള്‍, മേശ, കട്ടില്‍, കസേര തുടങ്ങിയവയെല്ലാം കത്തിനശിച്ചു.
Post Your Comments