![j mercykutty amma](/wp-content/uploads/2018/05/j-mercykutty-amma.png)
പത്തനംതിട്ട: സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംനിര്‍വഹിക്കും.
ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ രാജു എബ്രഹാം, മാത്യു ടി തോമസ്, ചിറ്റയം ഗോപകുമാര്‍, കെ.യു ജനീഷ്‌കുമാര്‍ , ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറും വിമുക്തി ജോയിന്റ് കണ്‍വീനറുമായ എന്‍.കെ. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വിമുക്തി ജില്ലാ ചെയര്‍പേഴ്സണുമായ അന്നപൂര്‍ണാദേവി മുഖ്യ പ്രഭാഷണം നടത്തും.
Post Your Comments