ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്. നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹത്തെ തടയാന്‍ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
വിറ്റാമിന്‍ സിയുടെ ഉറവിടമാണ് നെല്ലിക്ക. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഫാറ്റി ലിവര്‍, ഹൈപ്പര്‍ കൊളസ്‌ട്രോളമിക് എന്നിവ കുറയ്ക്കുന്ന ഹൈപ്പോളിപിഡാമിക് ഗുണങ്ങള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ഡോ.പവിത്ര എന്‍ രാജ് പറഞ്ഞു.
നെല്ലിക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്തുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ശരീരഭാരം വര്‍ധിപ്പിക്കുന്നത് തടയാനും നെല്ലിക്കയിലെ ക്രോമിയം സഹായിക്കുന്നു.
നെല്ലിക്ക ജ്യൂസ് ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്നു. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടും. ശരീരഭാരം കുറയ്ക്കാന്‍ ദിവസവും രാവിലെയോ വൈകിട്ടോ അല്‍പനേരം വ്യായാമം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് –
Post Your Comments