ആലപ്പുഴ: സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി ബാങ്കിങ് സേവനം ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി., കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്‌സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങള്‍ നടത്തുക. പണം സ്വീകരിക്കല്‍, നിക്ഷേപിക്കല്‍,അക്കൗണ്ടില്‍നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം എന്നീ സേവനങ്ങളാണ് ലഭ്യമാകുന്നത്.
Read also: വിചിത്രമായ ഉത്തരവിലൂടെ രഹസ്യകൈമാറ്റം; സിപിഐ നേതാവിന് സ്വന്തമായി റേഷന്‍കട
ഇതിനെക്കുറിച്ച് തീരുമാനം എടുക്കുന്നതിനായി വെള്ളിയാഴ്ച രാവിലെ 11-ന് തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്പൗണ്ടിലുള്ള ലാന്‍ഡ് റവന്യൂ ഹാളില്‍ യോഗം ചേരും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക്-സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, റേഷന്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
Post Your Comments