Latest NewsNewsIndia

യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി : വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ച് ഗുണ്ടാസംഘം

അമൃത്സര്‍: യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ച് ഗുണ്ടാസംഘം. പഞ്ചാബിലെ അമൃത്സറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പാണ്ഡോരി സ്വദേശി മന്‍ദീപ് സിംഗ് (26)നെയാണ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേ രണ്ടു പേര്‍ ആക്രമച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ശേഷം ഹര്‍വിന്ദര്‍ സിംഗ് സന്ദു എന്നയാളാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. കൊലയാളികളെ തിരിച്ചറിയാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്തു വന്നത്. പഴയ വൈരാഗ്യത്തിന്‍റെ പേരിലാണ് കൊലപാതകമെന്നു പോസ്റ്റിൽ പറയുന്നു.

ഞങ്ങളാണ് പാണ്ഡോരിയിലെ കൊലപാതകം നടത്തിയത്. ഈ കൊല, ഞങ്ങളുടെ അന്തസ്സിനെ കരുതിയാണ്. 25 റൗണ്ട് വെടിയുതിര്‍ക്കാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ 100 റൗണ്ട് വെടിയുതിര്‍ത്തിരിക്കും. ആരും ഭാവിയില്‍ ഇത്തരം തെറ്റ് ചെയ്യരുത്. ഇതേ വിധിതന്നെയായിരിക്കും അയാള്‍ക്കും കിട്ടുക. പോലീസ് നടപടിയെടുക്കണം എന്നാല്‍ ഇതിന്റെ പേരില്‍ ഒരു നിരപരാധിയും കുടുങ്ങരുതെന്നാണ് ഹര്‍വിന്ദര്‍ സിംഗ് സന്ദു പറയുന്നത്.

Also read : ദേശീയപാതയ്ക്കരികില്‍ കുഴി ബോംബ് കണ്ടെത്തി

എട്ടു വെടിയുണ്ടകളാണ് മന്‍ദീപിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയത്. ബട്ടാലയില്‍ നിന്നുള്ളതാണ് ഹര്‍വിന്ദര്‍ സിംഗ് സന്ദുവിന്റെ ഗുണ്ടാ സംഘം. പ്രതികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നുണ്ടെന്നും ഹര്‍വിന്ദര്‍ സിംഗ് സന്ദുവിന്‍റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആ നിലയ്ക്കും അന്വേഷണം തുടരുമെന്നും അമൃത്സര്‍ റൂറല്‍ എസ്.എസ്.പി വിക്രംജിത് സിംഗ് ദഗ്ഗല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button