ന്യൂഡല്‍ഹി: ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതക കേസിലെ പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം അറിയിച്ചു. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച പുന : പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി.
ശിക്ഷാവിധിക്ക് എതിരെ പത്ത് പ്രതികള്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയത്.
കേസിലെ 12 പ്രതികളില്‍ ഒമ്പതുപേര്‍ക്ക് സുപ്രീം കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് 2007 ല്‍ ഗുജറാത്തിലെ പോട്ട കോടതി വിധിച്ച ശിക്ഷ കോടതി ശരിവയ്ക്കുകയായിരുന്നു.
2003ലാണ് ഹരേന്‍ പാണ്ഡ്യ കൊല്ലപ്പെട്ടത്. 2011ല്‍ കേസിലെ പ്രതികളെ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ പിന്നീട് സുപ്രീം കോടതി ശിക്ഷ പുനഃസ്ഥാപിക്കുകയായിരുന്നു.
Post Your Comments