തിരുവനന്തപുരം: വയനാട് ബത്തേരിയില്‍ ക്ലാസ് റൂമിലിരുന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് അകാരണമായി ചികിത്സ വൈകിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നു ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ആരോഗ്യമന്ത്രി ഉത്തരവിടുകയും ചെയ്തു.
പാമ്പ് വിഷത്തിനുള്ള പ്രതിരോധമരുന്നായ ആന്റിവെനം നല്കാന് രക്ഷിതാക്കളുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ലാതിരുന്നിട്ടും ഡോക്ടര്‍ അനുമതി ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ രക്ഷിതാക്കൾ അനുമതി നിഷേധിച്ചതു കൊണ്ടാണ് ആൻറിവനം നൽകാത്തതെന്ന് ചികിത്സിച്ച ഡോക്ടർ അന്വേഷണസംഘത്തിന് നല്കിയ മൊഴിയില്‍ പറയുന്നു. ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായത്.
പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ ഇവ, മറക്കരുത്, ബോധവൽക്കരിക്കണം നമ്മുടെ കുട്ടികളെ
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്നത് കുട്ടിയുടെ ജീവന് ആപത്തായിരുന്നു. ഈ വിവരം രക്ഷിതാക്കളെ അറിയിക്കാത്തത് ഡോക്ടറുടെ വീഴ്ച്ചയാണെന്ന് സമിതി വിലയിരുത്തുന്നു. മൂന്നു മണിക്കൂർ യാത്ര ചെയ്യാനുള ശേഷി താലൂക്ക് ആശുപത്രിയിൽ കൊണ്ടു വരുമ്പോൾ കുട്ടിക്കുണ്ടായിരുന്നില്ല. ഇതറിഞ്ഞിട്ടും താലൂക്ക് ആശുപത്രിയിൽ നിന്നും കുട്ടിയെ പറഞ്ഞുവിട്ടത് ഡോക്ടറുടെ വീഴ്ചയാണ്. രക്ഷിതാക്കളുടെ അനുമതിയില്ലാത്തതിനാൽ ആന്റിവെനം കൊടുക്കുന്നില്ല എന്ന് ഡോക്ടർ ഇന്നലെ തന്നെ ആശുപത്രി രേഖകളിൽ എഴുതി വെച്ചിരുന്നു.
Post Your Comments