Latest NewsNewsIndiaInternational

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി

വാഷിംഗ്ടണ്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തിയെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി പീറ്റ് ഓല്‍സണ്‍ പറഞ്ഞു. അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ ഭൂരിപക്ഷത്തോടെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനുള്ള ബില്ല് പാര്‍ലമെന്റില്‍ പാസ്സായത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ജമ്മു കശ്മീരിന്റെ അമിതാധികാരം നിലനിന്നിരുന്നപ്പോള്‍ കശ്മീര്‍ ജനത ജീവിച്ചത് കരി നിയങ്ങള്‍ക്ക് കീഴിലായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ജനത അനുഭവിച്ച് വരുന്ന നിയമങ്ങളും ആനുകൂല്യങ്ങളും കശ്മീര്‍ ജനതയ്ക്ക് അന്യം ആയിരുന്നു. ബാക്കി ഇന്ത്യക്കാരെല്ലാം നല്ല ഭരണത്തിന് കീഴില്‍ ജീവിച്ചപ്പോള്‍ കശ്മീര്‍ ജനത മാത്രം എന്നും ദുരിതത്തിലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: അസാപ്പ് സ്കില്‍ ഡെവലപ്മെന്‍റ് കേന്ദ്രങ്ങളില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് നിയമനം

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 370ലൂടെ കശ്മീരിന് പ്രത്യേക പരിഗണനയാണ് നല്‍കിയിരുന്നത്. താത്കാലികമായ ഈ വ്യവസ്ഥ സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ഇതിലൂടെ എല്ലാ അവകാശങ്ങളും കശ്മീര്‍ ജനതയ്ക്കും കൈവന്നു എന്നും പീറ്റ് ഓല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.ഇതില്‍ നിന്നും കശ്മീരിന്റെ സമാധാനമാണ് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കാം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ സര്‍ക്കാര്‍ കാണിച്ച ആത്മവിശ്വാസം പ്രശംസനീയമാണെന്നും ഒല്‍സണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button