Latest NewsNewsIndia

രാജ്യത്തുടനീളം കടൽത്തീരം ശുചീകരണം; മാലിന്യക്കൂമ്പാരത്തിൽ ഒന്നാംസ്ഥാനത്ത് കേരളം

ചെന്നൈ: കേരളത്തിലെ ബീച്ചുകൾ മാലിന്യങ്ങളുടെ കൂമ്പാരമായി മാറുന്നതായി റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ.) രാജ്യത്തുടനീളം നടത്തിയ കടൽത്തീര ശുചീകരണത്തിൻറെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബീച്ചുകളിലെ മലിനീകരണത്തോതിനെക്കുറിച്ച് പഠിക്കാനാണ് ശുചീകരണ പദ്ധതിക്ക് തുടക്കംകുറിച്ചതെന്നും സമുദ്രവും കടൽത്തീരവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും എൻ.സി.സി.ആർ. ഡയറക്ടർ എം.വി. രമണ പറയുകയുണ്ടായി.

Read also: കടലോരത്ത് ഇനി മാലിന്യങ്ങള്‍ വലിച്ചെറിയരുത്; സന്ദേശവുമായി കുട്ടിക്കൂട്ടം

രാജ്യത്തെ 34 ബീച്ചുകളിൽനിന്നായി 35 ടൺ മാലിന്യമാണ് നീക്കം ചെയ്‌തത്‌. ബീച്ച് മാലിന്യം കൂടുതൽ കേരളത്തിലാണ്. തമിഴ്നാട് ആണ് രണ്ടാം സ്ഥാനത്ത്. രണ്ടു മണിക്കൂറിനുള്ളിൽ കേരളത്തിലെ അഞ്ചു ബീച്ചുകളിലാണ് ശുചീകരണം നടത്തിയത്. ലഭിച്ചത് 9519 കിലോഗ്രാം മാലിന്യമാണ്‌. കൂടുതൽ മാലിന്യം ശേഖരിച്ചത് കോഴിക്കോട് സൗത്ത് ബീച്ചിൽ നിന്നാണ്. 8004 കിലോയാണ് ഇവിടെ നിന്ന് ലഭിച്ചത്. കൂടുതൽ മദ്യക്കുപ്പികൾ കിട്ടിയത് കഴക്കൂട്ടം, പെരുന്തുറ ബീച്ചുകളിൽ നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button