![](/wp-content/uploads/2019/11/accidet.jpg)
തിരുവനന്തപുരം; പ്രായപൂര്‍ത്തി ആകാത്ത സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞാണ് വിദ്യാര്‍ത്ഥി മരിച്ചത്. ചെറുകുന്നം കണ്ണങ്കര വീട്ടില്‍ നൗഷാദിന്റെ മകന്‍ അബ്ദുല്‍ സമദ് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 14കാരന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പകല്‍ മൂന്നിന് വര്‍ക്കല പാലച്ചിറ സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്.
Read Also : വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന്‍ മരിച്ചു
വടശ്ശേരിക്കോണത്ത് നിന്നും പാലച്ചിറയിലേയ്ക്ക് വരുമ്പോാഴായിരുന്നു അപകടം. ബൈക്കില്‍ വരുന്ന വഴിയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ തട്ടി. എന്നാല്‍ വാഹനം നിര്‍ത്താതെ ഇവര്‍ ഓടിച്ച് പോന്നു. ഇതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാക്കളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അബ്ദുല്‍ സമദ് മരിച്ചു. ബൈക്കിന് പുറകിലിരുന്ന് സഞ്ചരിച്ച അബ്ദുല്‍ സമദിന്റെ മാതൃസഹോദരി പുത്രന്‍ നഹാല്‍ ചികിത്സയിലാണ്.
Post Your Comments